Friday, August 4, 2017

ATTENTION ENGINEERS E TENDERING USER GUIDE

                   2017-18 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ അന്പതിനായിരത്തിന് മുകളിലുള്ള എല്ലാ പൊതുമരാമത്തു പ്രവൃത്തികളും തദ്ദേശസ്വയംഭരണ സ്ഥാപനം തീരുമാനിക്കുന്ന പക്ഷം ഇ- ടെന്‍ഡര്‍ ചെയ്യാന്‍ ബഹു.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കൂടുതല്‍ സുതാര്യമായതിനാലും അഴിമതി സാധ്യത തീരെ ഇല്ലാത്തതിനാലും ഇ- ടെന്‍ഡര്‍ ആണ് കൂടുതല്‍ അഭികാമ്യം. എന്നാല്‍ ഇ- ടെന്‍ഡര്‍  ചെയ്യുന്നതിലുള്ള സാങ്കേതിക പരിജ്ഞാനക്കുറവു മൂലം പലരും ഇതില്‍ നിന്നും പിന്തിരിയുന്ന ഒരവസ്ഥ ഉണ്ടാകുന്നുണ്ട് .
             
                   ഇ- ടെന്‍ഡറിംഗില്‍ വളരെ യധികം ഉപയോഗപ്രദമായ ഒന്നാണ് ടെംപ്ലേറ്റ് ഓപ്ഷന്‍ ... ഒരു പാട് പ്രവൃത്തികള്‍ ചെന്‍ഡര്‍ ചെയ്യേണ്ടി വരുന്പോള്‍ ഇത് വളരെയധികം പ്രയോജനപ്പെടും. എന്നാല്‍ മഹാഭൂരിപക്ഷം പേരും ഇതിനെപ്പറ്റി അജ്ഞരാണ് .
                    IMG  യുടെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടികളില്‍ പങ്കെടുത്ത എന്‍ജിനീയര്‍മാര്‍ മതിയായ രീതിയിലുള്ള പരിശീലനം ഇ- ടെന്‍ഡറിംഗില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന് പറയുകയുണ്ടായി.   ഈ സാഹചര്യത്തിലാണ് പ്രത്യേക പരിശീലനമൊന്നുമില്ലാതെ E TENDERING  നടത്തുന്നതിന് കഴിയത്തക്കവിധമുള്ള ഒരു USER GUIDE നെ പറ്റി ചിന്തിച്ചത്...
അതിന്‍റെ സാക്ഷാത്കാരം ആണിത്.....
                     സ്ക്രീന്‍ ഷോട്ട് ഉള്‍്പപെടുത്തിയുള്ള ഈ USER GUIDE മുഖേന ഒരു പരിശീലനവുമില്ലാതെ  E TENDERING  നടത്താന്‍ ഒരാള്‍ പ്രാപ്തനാകും എന്ന കാര്യത്തില്‍ സംശയമില്ല......
                 ഇത് കൂടുതല്‍ സംമ്പുഷ്ടമാക്കുന്നതിനുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.... തെറ്റുകള്‍ ഉണ്ടെങ്കില്‍ അതു തിരുത്താനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കമന്‍റു ചെയ്യുക......
ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.....
ഇവിടെ പരിശീലന മാമാങ്കങ്ങളോ ലക്ഷങ്ങളുടെ ചെലവോ ഒന്നുമില്ല....
പഠിക്കുന്നതും പഠിപ്പിക്കുന്നതും നമ്മള്‍ തന്നെ....
യൂസര്‍ഗൈഡിനായി   ഇവിടെ ക്ലിക് ചെയ്യുക.  

Friday, July 28, 2017

TENDER NOTICE CREATOR Ver.5

                                     ഇപ്പോള്‍ മരാമത്തു പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്ന സമയമാണല്ലോ. TENDER NOTICE CREATOR ന് പ്രതീക്ഷിച്ചതിലേറെ പിന്തുണയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിദ്ദേശങ്ങളും  പ്രിയ സുഹൃത്തുക്ക നല്കി എന്നത് എന്നെ ആവേശഭരിതനാക്കുന്നു. ISM ഉപയോഗിച്ചുള്ള മലയാളം ഫോണ്ടായതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും യൂണികോഡ് ഫോണ്ടായാല്‍ ഏറെ പ്രയോജനപ്പെടുമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. കൂടാതെ ഉപ്പെടുത്താവുന്ന പ്രവൃത്തികളുടെ എണ്ണം വദ്ധിപ്പിക്കണമെന്നും ആവശ്യമില്ലാത്ത വരിക ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ പ്പെടുത്തണമെന്നും  ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. ഇവ കൂടി ഉപ്പെടുത്തി TENDER NOTICE CREATOR Ver.5 അവതരിപ്പിക്കുന്നു.. 
                             ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് 100 പ്രവൃത്തികക്കു വരെ തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില ,നിരതദ്രവ്യം എന്നിവ സ്വയം കണക്കാക്കപ്പെടും. ഇ ടെന്‍ഡര്‍ ആണെങ്കില്‍ ടെന്റർ ഫാറ വില ടാക്സില്ലാതേയും മാനുവല്‍ ടെന്‍ഡര്‍ ആണെങ്കില്‍ 12 ശതമാനം ടാക്സ് ഉള്‍പ്പെടേയും വരത്തക്ക രീതിയിലാണ് ടൂള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.    
                                നിങ്ങളുടെ കന്പ്യൂട്ടറില്‍ Anjali old lipi മലയാളം ഫോണ്ട് ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. തുടര്‍ന്നും കാതലായ നിർദ്ദേശങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

Saturday, July 15, 2017

INCOME TAX E FILING


                       2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ....
  ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...?   
ഒരു സാധാരണ വ്യക്തി തന്റെ ഡിഡക്ഷനുകള്‍ക്ക് മുമ്പുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി  3,00,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാകുന്നു.
ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം  നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്ങിനെ ?
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പരമ്പരാഗതമായ പേപ്പര്‍ സംവിധാനം നിലവിലുണ്ടെങ്കിലും അതിനെക്കാള്‍ എത്രയോ ലളിതവും സുതാര്യവുമാണ് ഇ-ഫയലിംഗ് സംവിധാനം. മാത്രമല്ല നികുതി വിധേയ വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാണ്.  പേപ്പര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള ഫോം തന്നെ വേണം. ഇതു പൂരിപ്പിച്ച് ആദായ നികുതി ഓഫീസുകളില്‍ സമര്‍പ്പിക്കണം. എന്നാല്‍ ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പണം ഒരു ഇ-മെയില്‍ അയക്കുന്നത് പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്യാവുന്നതേയുള്ളൂ. സമര്‍പ്പിക്കപ്പെട്ട റിട്ടേണ്‍ വളരെ വേഗത്തില്‍ പ്രോസസ് ചെയ്യപ്പെടുകയും പ്രോസസിംഗിന്‍റെ ഓരോ ഘട്ടത്തിലെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് SMS വഴിയും ഇ-മെയില്‍ വഴിയും ലഭിക്കുകയും ചെയ്യുന്നു.

ഇ-ഫയലിംഗ് ചെയ്ത് തുടങ്ങാം   ഇ-ഫയലിംഗിന് അത്യാവശ്യം വേണ്ട കാര്യങ്ങള്‍
An Email  Account ,Mobile Number ,Form 16 issued by Disbursing Officer(s) ,Your Bank Account Number & IFSC Code.
ഇ-ഫയലിംഗ് തുടങ്ങുന്നതിന് മുമ്പ് താങ്കള്‍ക്ക് താങ്കളുടെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ പക്കല്‍ നിന്നും TRACES ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഫോം 16 ലഭിച്ചിട്ടുണ്ടന്നും ഇതില്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നികുതി മുഴുവനായും ആദായനികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്തതായി  ഫോം 16 ന്‍റെ പാര്‍ട്ട് എ യില്‍ കാണുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.

* നിങ്ങളുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള തുക എത്രയെന്ന് വകുപ്പിന്‍റെ വെബ്സൈറ്റില്‍ നിന്നും 26 AS ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം. 
* ഇ-ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റായhttps://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്.  നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം.
* അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.
* നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍ഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ കാണുന്ന രജിസ്ട്രേഷന്‍ ഫോമില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുവന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം. 
* ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി മാച്ച് ചെയ്യുന്നുണ്ടോ എന്ന് ഓണ്‍ലൈനായി വെരിഫൈ ചെയ്യും. വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നുവെച്ച് ഇവിടെ വെച്ച് പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല.  പാന്‍ ഡാറ്റാബേസിലുള്ള നിങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് വകുപ്പിന്‍റെ വെബ്സൈറ്റില്‍ PAN VERIFICATION ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പാന്‍ നമ്പരും അതിന് താഴെ കാണുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കിയാല്‍ നിങ്ങളുടെ പാന്‍കാര്‍ഡിലുള്ള വിവരങ്ങള്‍ ലഭ്യമാകും. അതല്ലെങ്കില്‍ 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന്  പറഞ്ഞു തരും. 
* ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടുകയും ചെയ്യും
* ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്ര്ടേഷന്‍ ആക്ടറ്റിവേറ്റ് ചെയ്യപ്പെടുകയും പ്രസ്തുത വെബ്സൈറ്റിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ എത്തുകയും ചെയ്യും. ഇവിടെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാം.
* ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം.  e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക . അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2016-17 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്നോ അല്ലെങ്കില്‍ From Previous Return Filed എന്നോ സെലക്ട് ചെയ്യുക. നമ്മുടെ അഡ്രസും മറ്റും സ്വമേധയാ ഫില്‍ ചെയ്യുന്നതിനാണിത്. അതിന് ശേഷംDigital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക. ഒരു വീടിനു വേണ്ടി മാത്രം ഹൗസിംഗ് ലോണെടുത്തവരും ഇപ്പോള്‍ ITR-1 തന്നെ ഉപയോഗിച്ചാല്‍ മതി.
* അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Personal Details, Income Details, Tax Details, Taxes Paid and Verification, 80G, AL എന്നിങ്ങനെ 7 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിലും താഴെയും മുകളിലും കാണുന്നപച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
* ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക.
* രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളും ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്. വ്യക്തിഗത വിവരങ്ങളില്‍ മിക്കതും നമ്മുടെ പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ നിന്നോ കഴിഞ്ഞ വര്‍ഷത്തെ റിട്ടേണില്‍ നിന്നോ  ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്താല്‍ മതി.
* മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക.
ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied  എന്ന് സെലക്ട് ചെയ്ത് Income from House Peoperty  എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലാണ് ഉള്‍പ്പെടുത്തേണ്ടത്.
* നാലാമത്തെ ടാബില്‍ നമ്മള്‍ 2016-17 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 4വിഭാഗങ്ങളുണ്ട്.
ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍  ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.താങ്കളുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ കൃത്യമായി Quarterly TDS Returns ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ  ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത ടാക്സും ഓഫീസിന്‍റെ ടാന്‍ നമ്പരും പേരും ഇവിടെ സ്വമേധയാ പ്രത്യക്ഷപ്പെടും.
* 2016-17 സാമ്പത്തിക വര്‍ഷം ഡിസംബര്‍മാസത്തോടു കൂടി ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സെല്‍ഫ് ഡ്രോയിംഗ് സംവിധാനം അവസാനിച്ച വിവരം നമുക്ക് അറിയാമല്ലോ. ആയതിനാല്‍ ഇത്തരക്കാരുടെ ടി.ഡി.എസ് വിവരങ്ങളില്‍ രണ്ട് നിരകളെങ്കിലും കാണാം. ഡിസംബര്‍ മാസം വരെ പിടിച്ചെടുത്ത നികുതി ട്രഷറിയുടെ ടാന്‍ നമ്പരിലും അതിന് ശേഷം പിടിച്ച നികുതി നമ്മുടെ ഓഫീസ് ടാന്‍ നമ്പരിലും രേഖപ്പെടുത്തിതായി കാണാം.  നമ്മള്‍ അടച്ച നികുതി മുഴുവനായി ഇവിടെ വരുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പരിശോധിക്കുക. ഇത് ശ്രദ്ധിക്കാതെ ഇ-ഫയലിംഗ് പൂര്‍ത്തീകരിച്ചാല്‍ നികുതി അടച്ചിട്ടില്ല എന്നറിയിക്കുന്ന നോട്ടീസുകള്‍ ആദായനികുതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
* രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്.
* മൂന്നാമത്തെ വിഭാഗത്തില്‍ Tax Collected at Source എന്ന വിഭാഗത്തിലുള്ള നികുതികളാണ് വരുന്നത്
* നാലാമത്തെ വിഭാഗത്തില്‍ നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
* അഞ്ചാമത്തെ ടാബില്‍  ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. മുഴുവന്‍ നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെങ്കില്‍ Tax Payable എന്നതിന് നേരെയും Refund എന്നതിന് നേരെയും പൂജ്യം പ്രത്യക്ഷപ്പെടണം. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
* D.20 എന്ന ഐറ്റത്തിന് നേരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന നമ്മുടെ ബാങ്ക് അക്കൌണ്ടുകളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് D.20(a) എന്നതിന് നേരെ റീഫണ്ട് ഉണ്ടെങ്കില്‍ ക്രെഡിറ്റ് ചെയ്യുന്നതിനു വേണ്ടി ആഗ്രഹിക്കുന്ന ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ഏത് തരം അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്‍കുക.  ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ ചെക്ക് ലീഫില്‍ നോക്കിയാല്‍ മതി. അതല്ലെങ്കില്‍  Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും. ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിന്‍റെ വിവരം നിര്‍ബന്ധമായി പൂരിപ്പിച്ചിരിക്കണം. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ D.20(b)യില്‍ ഓരോന്നായി ചേര്‍ക്കുക. ഇത് നിര്‍ബന്ധമില്ല. 
മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി. അതിന് താഴെയുള്ള TRP Details എന്‍റര്‍ ചെയ്യേണ്ടതില്ല.
* ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല.
* എല്ലാ ടാബുകളും പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും. ഇത്തരം തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക. സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ITR-V ബാങ്ക്ലൂരിലെസെന്‍ട്രല്‍ പ്രോസസിംഗ് സെന്‍ററിലേക്ക് അയയ്ക്കുന്നതോടെ  റിട്ടേണ്‍ ഫയലിംഗ് പ്രോസസ് പൂര്‍ത്തിയാകുന്നു.
എന്താണ് EVC
EVC എന്നാല്‍ Electronic Verification Code എന്നാണ്. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ നടത്തിയാല്‍ പിന്നെ റിട്ടേണ്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ ഭിക്കുന്ന ITR-V ബാങ്ക്ലൂരിലെ സെന്‍ട്രല്‍ പ്രോസസിംഗ് സെന്‍ററിലേക്ക് അയക്കേണ്ടതില്ല. ഇലക്ട്രോണിക് വെരിഫിക്കേഷനോടു കൂടി റിട്ടേണ്‍ ഫയലിംഗ് പ്രോസസ് പൂര്‍ത്തിയാകുന്നു.
Option-1 : നമ്മള്‍ േരതെ തന്നെ EVC ജനറേറ്റ് ചെയ്തു വെച്ചിട്ടുണ്ടെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്യുക. (നേരത്തെ EVC നറേറ്റ് ചെയ്യാന്‍ e-file  നുവിലെ Generate EVC എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. അത് പോലെ SBI ATM Card ഉപയോഗിച്ച് എ.ടി.എം കണ്ടറുകളില്‍ നിന്നും ഇപ്പോള്‍ EVC ജനറേറ്റ് ചെയ്യാം എന്ന് പറയപ്പെടുന്നു)
Option-2 :ഇപ്പോള്‍ EVC നറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ രണ്ടാമത്തെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 
Option-3 :ആധാര്‍ നമ്പര്‍ ഉപയോഗിച്ച് EVC ജനറേറ്റ് ചെയ്യുന്നതിന് മൂന്നാമത്തെ ഓ്ഷന്‍ ഉപയോഗിക്കുക.
Option-4 :ഇനി ഇ-െരിഫിക്കേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലോ അതല്ലെങ്കില്‍ EVC പിന്നീട് ജനറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ നാലാമത്തെ ഓപ്ഷന്‍ സ്വീകരിച്ചാല്‍ മതി.  
നിങ്ങളുടആധാര്‍ നമ്പര്‍ പാന്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും എളുപ്പമുള്ളത് മൂന്നാമത്തെ ഓപ്ഷനാണ് ഈ ഓപ്ഷനില്‍ ക്സിക്ക് ചെയ്യുന്നതോട് കൂടി നിങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലിലേക്ക് ഒരു OTP നമ്പര്‍ അടുത്ത് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ ഈ  OTP എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്നതോടുകൂടി ഇ-ഫയലിംഗ് പൂര്‍ത്തിയാകും.

Thursday, July 13, 2017

DSR ANALIZER Ver.14

പ്രീയ സുഹൃത്തുക്കളെ,
                      പുതുക്കിയ DSR 2016 നെ അടിസ്ഥാനപ്പെടുത്തി DSR Analizer Ver. 14 അവതരിപ്പിക്കുന്നു. മുന്‍ വേര്‍ഷനുകളില്‍ ഉണ്ടായിരുന്ന അപാകങ്ങള്‍ സംബന്ധിച്ച്  ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ പ്രീയ സുഹൃത്തുക്കള്‍  നല്‍കുകയുണ്ടായി. അവ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. PWD, IRRIGATION, LSGD, HARBOUR, MECHANICAL വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളതും PRICE ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ  അംഗീകൃത ഒബ്സര്‍വ്ഡ് ഡേറ്റകള്‍ ഈ വേര്‍ഷനില്‍  ഉള്‍പ്പെടുത്തിക്കൊണ്ട്  ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ്  DSR Analizer Ver. 14 അവതരിപ്പിയ്ക്കുന്നത്. ഐറ്റം റേറ്റ് അടിസ്ഥാനത്തില്‍ നിരക്കുകള്‍ രേഖപ്പെടുത്തുന്നതിന് കരാറുകാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പടുമെന്നു കരുതുന്നു . ഒട്ടേറെ കരാറുകാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കുറ്റമറ്റതാക്കാന്‍ എന്നെ ഏറെ സഹായിച്ച എല്ലാ പ്രിയ സുഹൃത്തുക്കളോടും ഉള്ള കൃതഞ്ജത പ്രത്യേകം രേഖപ്പെടുത്തിക്കൊള്ളട്ടെ.  എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു.  .താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തണം....
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്  ചെയ്യുക.

Wednesday, July 12, 2017

E DOCUMENTS CREATOR Ver.10

                         2017 ജൂലൈ 1  മുതല്‍ VAT ഒഴിവായി പുതിയ GST നിലവില്‍ വരികയാണ്. ഇ- ടെന്‍ഡറിംഗില്‍ ടെന്‍ഡര്‍ ഫാറം  വില്പന ഇല്ലാത്തതിനാല്‍  VAT /GST ആവശ്യമില്ല.  തദ്ദേശസ്വയംഭരണ വകുപ്പില്‍ അന്പതിനായിരത്തിന് മുകളിലുള്ള എല്ലാ പൊതുമരാമത്തു പ്രവൃത്തികളും ഇ ടെന്‍ഡര്‍ മുഖേന നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട് .         
                             ഈ സാഹചര്യത്തില്‍ ടെന്‍ഡര്‍ ഫീയില്‍ നിന്നും VAT ഒഴിവാക്കിക്കൊണ്ടും പുതുക്കിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും E Documents creator Ver.10 അവതരിപ്പിക്കുന്നു.
                          പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

Tuesday, May 2, 2017

E DOCUMENT CREATOR Ver.9

                               2017-18 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ അന്പതിനായിരത്തിന് മുകളിലുള്ള എല്ലാ പൊതുമരാമത്തു പ്രവൃത്തികളും ഇ ടെന്‍ഡര്‍ മുഖേന നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു.  ഇ ടെന്‍ഡറിംഗില്‍ ,വെബ്സൈറ്റില്‍ Upload ചെയ്യേണ്ട പ്രധാനപ്പെട്ട രേഖകളാണ്   Notice Inviting Tender,Tender Documents, Preliminary Agreement തുടങ്ങിയവ. നിശ്ചിതമായ ഒരു ഫോര്‍മാറ്റ് ഇല്ലാത്തതിനാല്‍ പലരും പല രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.                        
                             ഈ സാഹചര്യത്തില്‍ ഓരോ പ്രവൃത്തിയ്ക്കും പ്രത്യേകമായി NITയും മറ്റുള്ള Documents ഉം തയ്യാറാക്കുന്നതിനായി E Documents Creator   എന്ന പേരില്‍ ഒരു എക്സല്‍ ടൂള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ ഓപ്പണിംഗിനു ശേഷം  Upload ചെയ്യേണ്ട Bid Opening Summary, Technical evaluation summary, Financial evaluation summary, AOC Document ,Corrigendum summary എന്നിവ കൂടി തയ്യാറാക്കുന്നതിനുള്ള option കൂടി ഉള്‍പ്പെടുത്തണമെന്ന് ഒരു പാട് സുഹൃത്തുക്കള്‍ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ  ഓരോ പ്രവൃത്തിക്കും പ്രത്യേകം NIT ആയതിനാല്‍ ഇ ടെന്‍ഡര്‍ സൈറ്റിലെ Template option ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ടെന്‍ഡര്‍ നിബന്ധനകളില്‍  ഒട്ടനവധി പുതിയ കൂട്ടി ചേര്‍ക്കലുകള്‍  പുതുക്കിയ സര്‍ക്കാര്‍   ഉത്തരവ് പ്രകാരം വരുത്തേണ്ടതും അനിവാര്യമായി തീര്‍ന്നു.. ഇവയെല്ലാം  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള   പുതുക്കിയ E -Documents creator Ver.9 അവതരിപ്പിയ്ക്കുന്നു. .ഇതുപയോഗിച്ച് ഡോക്കുമെന്‍റുകള്‍ തയ്യാറാക്കിയ ശേഷം pdf ഫോര്‍മാറ്റിലേയ്ക്ക് file Convert ചെയ്ത് upload ചെയ്യാവുന്നതാണ്. 
             നിലവിലുള്ള PWD Manual നെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്‍റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. നിരതദ്രവ്യം, ടെന്‍ഡര്‍ ഫീ എന്നിവ സ്വയം കണക്കുകൂട്ടപ്പെടുന്നു.  ഇ ടെന്‍ഡറിംഗില്‍ ചെന്‍ഡര്‍ ഫോം വില്പനയില്ലാത്തതിനാല്‍  പുതുക്കിയ വെര്‍ഷനില്‍ ടെന്‍ഡര്‍ ഫീയില്‍ നിന്നും VAT ഒഴിവാക്കിയിട്ടുണ്ട്. 
                          കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന  പ്രീയ സുഹൃത്തുക്കള്‍ക്ക്   എന്‍റെ  നിസീമമായ നന്ദി ...എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. മാറുന്ന കാലത്തിനൊത്ത് നമ്മുടെ LSGD യെ  നമുക്ക് ശക്തിപ്പെടുത്താം.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

Monday, May 1, 2017

GENERAL PROVIDENT FUND

                                എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അംഗമായിട്ടുള്ള, നമ്മൾ PF എന്നു പറയുന്ന GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ.
                            ഇപ്പോൾ കേരളത്തിലെ ജീവനക്കാരുടെ PF സംബന്ധമായ കാര്യങ്ങൾ നടപ്പാക്കുന്നത് GO(P)94/2012 dtd.7.2.2012 പ്രകാരമുള്ള GPF Rules പ്രകാരമാണ്.
 1) അംഗത്വം :- സർവ്വീസിൽ കയറുന്ന എല്ലാ അംഗങ്ങളും PF ൽ നിർബന്ധമായും വരിക്കാരാകേണ്ടതാണ്. അപേക്ഷാ ഫോമും നോമിനേഷനും പൂരിപ്പിച്ച് മേലധികാരിക്ക് അപേക്ഷ സമർപ്പിച്ച് PF-ൽ വരിക്കാരാകാവുന്നതാണ്. നോമിനിയേ വയ്ക്കുമ്പോൾ "ഫാമിലിയി"ൽ ആരെയെങ്കിലും വയ്ക്കണം. Wife, Husband,Minor son, Unmarried/divorced daughter, major son, father, mother, Minor brother, unmarried sister തുടങ്ങിയവരാണ് PF ചട്ടപ്രകാരം Family യുടെ നിർവചനത്തിൽ പെടുന്നവർ. അവിവാഹിതനായ ഒരാൾക്ക് മേൽ പറഞ്ഞതിൽ ആരെ വേണമെങ്കിലും നോമിനിയാക്കാം. എന്നാൽ വിവാഹിതനാകുന്നതോടുകൂടി ആ നോമിനേഷൻ അസാധുവാകുന്നു. നോമിനിയെ എപ്പോൾ വേണമെങ്കിലും change ചെയ്യാവുന്നതാണ്. ഇതിനായി പുതിയ നോമിനേഷൻ ഫോമും വെള്ള പേപ്പറിൽ ഉള്ള അപേക്ഷയും മേലധികാരിക്ക് കൊടുത്താൽ മതിയാകും.
 2) വരിസംഖ്യ :- എല്ലാമാസവും നിശ്ചിത തുക വരിസംഖ്യയായി അപേക്ഷ കൊടുക്കുന്ന സമയത്ത് തന്നെ നമ്മൾ തീരുമാനിക്കേണ്ടതാണ്‌. ഇത് കുറഞ്ഞത് Basic ന്റെ 6% ഉം കൂടിയത് Basic ന്റെ തുല്യമായ തുകയും ആണ്. ഉദാഹരണത്തിന് 30000 രൂപ Basic ഉള്ള ഒരാൾക്ക് PF ൽ ഇടാവുന്ന കുറഞ്ഞ തുക 1800/- ഉം കൂടിയ തുക 30000 ഉം ആണ്. വർഷത്തിൽ രണ്ട് തവണ വരിസംഖ്യ വർദ്ധിപ്പിക്കുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാം.
3) ക്രെഡിറ്റ് കാർഡ് :- PF-ൽ അംഗങ്ങളായവർക്ക് Account General(AG) ഓഫീസിൽ നിന്നും കിട്ടുന്ന രേഖ. സാമ്പത്തിക വർഷം കണക്കാക്കിയാണ് Credit card തയ്യാറാക്കുക. അതായത് April to March. ഓരോ മാസവും നമ്മൾ അടച്ച തുകയും, ക്ഷാമബത്ത ലയിപ്പിച്ച തുകയും, വായ്പയുണ്ടെങ്കിൽ അതും, സർക്കാർ നിക്ഷേപത്തിന് നൽകുന്ന പലിശയും എല്ലാം Credit card ൽ ഉൾപ്പെട്ടിരിക്കും. ഇത് AG Kerala യുടെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്. Down load ചെയ്യുവാൻ ഒരു PlN ആവശ്യമാണ്‌. ഈ PlN കണ്ടു പിടിക്കുവാനായി 999999 ൽ നിന്നും Account No. കുറച്ചാൽ മതി.
4) വായ്പ:- നമ്മുടെ ഡെപ്പോസിറ്റിൽ നിന്നും വായ്പ എടുക്കാവുന്നതാണ്. ഇത് രണ്ടു വിധമുണ്ട്. തിരിച്ചടക്കുന്ന വായ്പ(Temporary Advance അഥവാ TA) യും തിരിച്ചടക്കേണ്ടത്ത വായ്പ(Non Refundable Advance അഥവാ NRA) യും. ഇതിൽ TA എടുക്കുവാൻ പ്രത്യേക ഫോമും പൂരിപ്പിച്ച് അവസാനം ലഭിച്ച മൂന്ന് credit card ഉം ചേർത്ത് അപേക്ഷ നൽകണം. DPC- 225000, IG-300000, DGP-Above 300000 എന്നിങ്ങനെയാണ് Sanction Limit. അക്കൗണ്ടിലുള്ള ബാലൻസ് തുകയുടെ 75% TA ആയി എടുക്കാവുന്നതാണ്. ഇത് തിരിച്ചടക്കുവാൻ 12 മുതൽ 36 വരെയുള്ള തവണകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വർഷത്തിൽ രണ്ട് തവണ TA എടുക്കാവുന്നതാണ്‌. NRA എടുക്കുവാൻ കുറഞ്ഞത് 10 വർഷം സർവീസ് വേണം. ഇത് അനുവദിക്കുന്നത് AG ആണ്. NRA എടുക്കുവാനുള്ള പ്രത്യേക ഫോമും മൂന്ന് credit card ഉം അപേക്ഷയും മേലധികാരിക്ക് സമർപ്പിക്കണം. NRA Form രണ്ടെണ്ണം വയ്ക്കണം. NRA സർവിസിൽ എത്ര തവണ വേണമെങ്കിലും എടുക്കാവുന്നതാണ്. TA എടുത്തത് രണ്ട് തവണ ശമ്പളത്തിൽ നിന്നും പിടിച്ചു കഴിഞ്ഞാൽ NRA ആക്കി മാറ്റാം. ഇതിന് NRA Conversion എന്ന് പറയും. ഇതിന് പ്രത്യേക ഫോറം(2 സെറ്റ്) പൂരിപ്പിച്ച് വെള്ള പേപ്പറിൽ അപേക്ഷയും നൽകിയാൽ മതിയാകും. അടിയന്തിരമായി പണത്തിന് ആവശ്യമുള്ളവർ Temporary Advance എടുത്ത ശേഷം രണ്ട് തവണ പിടിച്ച് കഴിഞ്ഞ് NRA യിലേക്ക് മാറ്റുന്നതാണ് നല്ലത്. പ്രത്യേകം ശ്രദ്ധിക്കുക. DA നerge ചെയ്യുന്ന തുക മാസാമാസം ലഭിക്കുന്ന Payslip ൽ കാണിച്ചിരിക്കും. credit card കിട്ടുമ്പോൾ ഈ തുക account ൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ വായ്പ തുക Balance തുകയുടെ 75% എന്ന് നേരത്തെ പറഞ്ഞിരുന്നു. Merged DA തുകയ്ക്ക് മൂന്നു വർഷമാണ് കാലാവധി. അപേക്ഷ വയ്ക്കുമ്പോൾ കാലാവധി ആയ Merged DA തുക മാത്രമേ കൂട്ടുകയുള്ളൂ. NRA അപേക്ഷ കൊടുത്ത് DPO യിൽ നിന്നും ഫയൽ AG ഓഫീസിലേക്ക് പോയി നിശ്ചിത ദിവസം കഴിഞ്ഞ് വേണമെങ്കിൽ 04712330311 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ഓപ്പറേറ്റർ ആണ് ഫോൺ എടുക്കുന്നത്. ജില്ലയും ഡിപാർട്ട്മെൻറും പറയുമ്പോൾ ബന്ധപ്പെട്ട സെക്ഷനിലേക്ക് connect ചെയ്യും. Section officer മാരാകും അവിടെ ഫോൺ എടുക്കുക. Account No. ഉം പേരും പറഞ്ഞാൽ ഫയലിന്റെ സ്ഥിതി അറിയാവുന്നതാണ്.
എല്ലാവരും ഈ സൗകര്യം പരമാവധി വിനിയോഗിക്കുക....

Friday, March 31, 2017

VALUATION UTILITY Ver.3

                        വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതല ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. നിശ്ചിതമായ ഒരു ഫോര്‍മാറ്റില്ലാത്ത തിനാല്‍ പലരും പല രീതിയിലാണ് ഇത് തയ്യാറാക്കി നല്‍കുന്നത്.
                     കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും 2014  DSR നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാനുള്ള ഒരു എക്സല്‍ ടൂള്‍ അവതരിപ്പിയ്ക്കുന്നു. പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്ന് കാണാന്‍ കഴിയും. എല്ലാ കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

Thursday, March 30, 2017

TF GENERATOR Ver.18

                   ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് നടപ്പാക്കിയ സാഹചര്യത്തില്‍ ട്രഷറികളില്‍ ബില്‍ സമര്‍പ്പിക്കുന്നതിന്  പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ  അടിസ്ഥാനത്തില്‍ TF GENERATOR Ver.17  ല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്   പുതുക്കിയ  T F (Treasury Form) Generator Ver.18 അവതരിപ്പിക്കുന്നു. ഇതില്‍ VAT ചെലാന്‍ , Account Transfer ന് ആവശ്യമായിട്ടുള്ള Beneficiary Details ,പഞ്ചായത്തില്‍ നിന്നും ലഭിയ്ക്കുന്ന ചെക്കിനുള്ള രസീത്  എന്നിവ കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇതോടെ ട്രഷറിയില്‍ സമര്‍പ്പിക്കാനുള്ള മുഴുവന്‍ രേഖകളും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയിരിക്കുന്നു.VAT ചെലാന്‍ പിങ്ക് നിറമുള്ള എ4 സൈസ് പേപ്പറില്‍ എടുത്താല്‍ കൂടുതല്‍ നന്നായിരിക്കും.
             എന്നത്തേയും പോലെ എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും   പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക...
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

Wednesday, March 22, 2017

INCOME TAX CREATOR Ver.7


                     2017-18 വര്‍ഷത്തെ പ്രതീക്ഷിത ആദായ നികുതി പത്രിക (Anticipatory Statement) തയ്യാറാക്കി സമര്‍പ്പിക്കേണ്ട സമയമായി. വരും വര്‍ഷം നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങുന്നതിനുള്ള പത്രികയാണിത്. അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതുകൊണ്ട് സാധിക്കുന്നു. നമുക്ക് ഈ വര്‍ഷം ലഭിച്ചേക്കാവുന്ന എല്ലാ വരുമാനങ്ങളും കാണിച്ചുകൊണ്ടാണ് പ്രതീക്ഷിത ആദായ നികുതി പത്രിക തയ്യാറാക്കേണ്ടത്. 2017 ഫെബ്രുവരിയില്‍  കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ബജറ്റില്‍ ആദായ നികുതി സംബന്ധിച്ച് ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഈ എക്സല്‍ ടൂള്‍  തയ്യാറാക്കിയിട്ടുള്ളത്     .       
               ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും. 
                   മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴി‍ഞ്ഞുള്ള വരുമാനമാണ്. 
                  പലരും 3 ലക്ഷം വരെ നികുതിയില്ല എന്ന തെറ്റിദ്ധാരണ പുലര്‍ത്തി വരുന്നു. ഇത് തെറ്റാണ് 2.5 ലക്ഷത്തിന് മുകളില്‍ വരുമാനം വരികയാണെങ്കില്‍ നികുതി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ 3 ലക്ഷമാണ് വരുമാനമെങ്കില്‍ 2.5 ലക്ഷത്തിന് മുകളിലുള്ള 50000 രൂപയ്ക്ക് 5 ശതമാനം നിരക്കില്‍ 2500 രൂപ നികുതി വരുന്നുണ്ട്. എന്നാല്‍ 3.5 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് 2500 രൂപ റിബേറ്റ് ലഭിക്കുന്നത് കൊണ്ട് നികുതി അടക്കേണ്ടി വരുന്നില്ല എന്ന് മാത്രം. എന്നാല്‍ 4 ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ 3 ലക്ഷം കഴിഞ്ഞു വരുന്ന 1 ലക്ഷത്തിന് നികുതി അടച്ചാല്‍ മതിയാകില്ല. 2.5 ലക്ഷം കഴിഞ്ഞു വരുന്ന 1.5 ലക്ഷത്തിന് 5 ശതമാനം നിരക്കില്‍ നികുതി അടക്കേണ്ടി വരും. 
                        പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. സജീവമായ ഒരു ചർച്ച ഇവിടെ പ്രതീക്ഷിയ്ക്കുന്നു.